കല്ലമ്പലം:ഞെക്കാട് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപക രക്ഷകർതൃ സംഘടനയുടെ വാർഷിക പൊതുയോഗം ഒറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.സംഘടനാ പ്രസിഡന്റ് ജി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ.കെ.സജീവ് സ്വാഗതം പറഞ്ഞു.ഹെഡ്മാസ്റ്റർ എം.സന്തോഷ്,വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.ആർ മധു തുടങ്ങിയവർ രക്ഷിതാക്കളെ അഭിവാദ്യം ചെയ്തു.പി.ടി.എയുടെ പ്രവർത്തന റിപ്പോർട്ടും വാർഷിക വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയേയും മദർ പി.ടി.എയെയും പൊതുയോഗം തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി കെ.ഷാജികുമാർ (പി.ടി.എ പ്രസിഡന്റ്), സബീന നജീം (വൈസ് പ്രസിഡന്റ്), ജി.വിജയകൃഷ്ണൻ (എസ്.എം.സി ചെയർമാൻ), എസ് ശ്യാമ (വൈസ് ചെയർപേഴ്സൺ), അഞ്ചു പി.എസ് (മദർ പി.ടി.എ പ്രസിഡന്റ്).