
മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ഭവനം പദ്ധതി ലാബ് ടെക്നീഷ്യൻ വോളന്റിയർമാർക്ക് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി ബാഡ്ജ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫിൻ മാർട്ടിൻ, കവിതാ സന്തോഷ്, മെമ്പർമാരായ പി. മോഹനൻ, കരുണാകരൻ നായർ,നന്ദു രാജ്,ബി.ഡി.ഒ എൽ.ലെനിൻ,ഡോ.ഗംഗാധരൻ,ആർ.കെ.ബാബു എന്നിവർ പ്രസംഗിച്ചു.