pic1

നാഗർകോവിൽ: 270 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി തിരുവനന്തപുരം മിതൃമല തനിമൂട് സ്വദേശി ബാബു സുധീഷ് (33), പാറക്കോട്ടുകോണം സ്വദേശി വിനു (49) എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായി. എസ്. ഐ മുത്തുകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കന്നുമാമൂട്ടിലെ ഗോഡൗണിൽ നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്ന് 270 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും 5 മൊബൈൽഫോണുകളും രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. പളുകൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.