മുടപുരം:രാജ്യത്തെ രക്ഷിക്കുക ,ജനങ്ങളെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ മാർച്ച് 28, 29 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്കിൻ്റെ വിജയത്തിനായി മുദാക്കലിൽ സംയുക്ത തൊഴിലാളി കൺവെൻഷൻ ചേർന്നു. കൺവെൻഷൻ സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി നേതാവ് ശശി അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു നേതാക്കളായ എം.മുരളി, ബി. രാജീവ്,ചന്ദ്രബാബു,എ.അൻഫർ,സജിൻ ഷാജഹാൻ,മഹേശ്വരൻപിള്ള,സോമൻ, അനീഷ്,ചന്ദ്രസേനൻ തുടങ്ങിയവർ സംസാരിച്ചു.