veg

കിളിമാനൂർ:പച്ചക്കറി കൃഷി സ്ഥാപനങ്ങളിൽ പദ്ധതിപ്രകാരം നെടുംപറമ്പ് സ്കൂളിൽ തിരിനന സംവിധാനം വഴി കൃഷി ചെയ്ത പച്ചക്കറി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത നിർവഹിച്ചു.വൈസ് പ്രസിഡന്റ് അഭി ശ്രീരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൃഷി ഓഫീസർ റോഷ്ന സ്വാഗതം പറഞ്ഞു.മെമ്പർമാരായ രേവതി,നിസാമുദ്ദീൻ,സ്കൂൾ പ്രഥമാദ്ധ്യാപിക സുജി,പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.