
കല്ലമ്പലം:പള്ളിക്കൽ ജി.എച്ച്.എസ്.എസിലെ എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. വർക്കല ഡി.വൈ.എസ്.പി പി.നിയാസ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ അഡ്വ.വി.ജോയി എം.എൽ.എ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു.പള്ളിക്കൽ എസ്.എച്ച്.ഒ പി. ശ്രീജിത്ത് സത്യപ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്ത് അംഗം ബേബിസുധ,ബ്ലോക്ക് മെമ്പർ അഫ്സൽ, പളളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന, വാർഡംഗങ്ങളായ മുബാറക്, ഷീബ, നൂർജഹാൻ, മറ്റു ജനപ്രതിനിധികൾ, പ്രിൻസിപ്പൽ ഉഷ,ഹെഡ്മിസ്ട്രസ് റജീനബീഗം,പി.ടി.എ പ്രസിഡന്റ് നിഹാസ്, ഗാർഡിയൻ എസ്.പി.സി അൻവർ,സി.പി.ഒ സുനീഷ്, എ.സി.പി.ഒ രതീദേവി,രക്ഷാകർത്താക്കൾ,അദ്ധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മികച്ച കേഡറ്റുകളായി തിരഞ്ഞെടുത്തവർക്കുളള പുരസ്‌കാരങ്ങൾ എം.എൽ.എ സമ്മാനിച്ചു. തുടർന്ന് വിശിഷ്ട വ്യക്തികൾക്കുളള സമ്മാനദാനവും നടന്നു.