കല്ലമ്പലം: മേവർക്കൽ ഗവ.എൽ.പി.എസിൽ പി.ടി.എയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ തുടങ്ങിയ പ്രഭാത ഭക്ഷണ പരിപാടി വാർഡ് മെമ്പർ ദീപ്തി മോഹൻ ഉദ്ഘാടനം ചെയ്തു. ആദ്യം ജി.ജി ട്രസ്റ്റിന്റേയും തുടർന്ന് കരവാരം ഗ്രാമ പഞ്ചായത്തിന്റെയും സാമ്പത്തിക സഹായത്തോടെയാണ് സ്കൂളിൽ പ്രഭാത ഭക്ഷണ വിതരണം നടന്നിരുന്നത്.എന്നാൽ പഞ്ചായത്ത് ഇപ്പോൾ പ്രഭാത ഭക്ഷണ വിതരണത്തിന് ഫണ്ട് നൽകാതിരുന്നതിനാലാണ് പി.ടി.എ സുമനസുകാരായ നാട്ടുകാരുടെ സഹായത്തോടെ 250 ഓളം കുഞ്ഞുങ്ങൾക്ക് പ്രഭാത ഭക്ഷണം നൽകി തുടങ്ങിയത്.