r

തിരുവനന്തപുരം:ഇടതുപക്ഷ മനസുമായി ജീവിച്ച അതുല്യ അഭിനയ പ്രതിഭയായിരുന്നു കെ.പി.എ.സി ലളിതയെന്ന് പ്രഭാത് ചെയർമാൻ സി.ദിവാകരൻ പറഞ്ഞു.പ്രഭാത് ബുക്ക് ഹൗസിന്റെയും പ്രഭാത് സാംസ്കാരിക സംഘത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.പി.എ.സി ലളിത അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.നാടകങ്ങളിലൂടെയും സിനിമകളിലൂടെയും കേരളീയ മനസിനെ കീഴടക്കി അമ്മയും സഹോദരിയും കാമുകിയുമായി ജീവിച്ച ലളിത മലയാളികൾക്കെന്നും മറക്കാനാവാത്ത ഓർമ്മയാണെന്നും അദ്ദേഹം അനുസ്മരിച്ചു.വഞ്ചിയൂർ പ്രഭാത് അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ ജനറൽ മാനേജർ എസ്.ഹനീഫാ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.എം.ചന്ദ്രബാബു, ഡോ. വള്ളിക്കാവ് മോഹൻ ദാസ്, നിർമാല്യം കെ.വാമദേവൻ, എൽ.ഗോപീകൃഷ്ണൻ, ശാന്താ തുളസീധരൻ,മഹേഷ് മാണിക്യം,റഷീദ് ചുള്ളിമാനൂർ എന്നിവർ സംസാരിച്ചു.