കാട്ടാക്കട :വെള്ളനാട് വാളിയറ ഭൂതത്താൻ ക്ഷേത്രത്തിലെ കുംഭ പുണർത ഉത്സവം 8 മുതൽ 13 വരെ നടക്കും. 8ന് രാവിലെ 10.30ന് കളഭാഭിഷേകം,വൈകിട്ട് 6.45 ന് തൃക്കെ‌ാടിയേറ്റ്, 7.30ന് സാംസ്കാരിക സമ്മേളനം.നിർമാണം പൂർത്തികരിച്ച വലിയമ്പലത്തിന്റെ സമർപ്പണവും സ്കോളർഷിപ് വിതരണവും നടക്കും. 9 ന് രാവിലെ 11ന് കളഭാഭിഷേകം,വൈകിട്ട് 6.30 ന് അലങ്കാര ദീപാരാധന, 7 ന് വിൽകലാമേള.10 ന് രാത്രി 7 ന് കവിതാലാപനം,7.30ന് ഭജനാമ്യതം.11ന് രാവിലെ 10 ന് കളഭാഭിഷേകം,11ന് നാഗരൂട്ട്, 7ന് ഭഗവതിസേവ, 7 ന് നൃത്തം, 7.30ന് തിരുവാതിരകളി. 12 ന് രാത്രി 7 ന് നൃത്ത നൃത്യങ്ങൾ.13ന് രാവിലെ 7.30ന് പഞ്ചവിംശതി കലശപൂജ, കളഭാഭിഷേകം, 9ന് പെ‌ാങ്കാല, 11.30ന് പെ‌ാങ്കാല നിവേദ്യം, 11.30ന് സദ്യ, 5ന് ഉരുൾ, 7ന് ഭക്തി ഗാനസുധ, 7.30ന് താലപ്പെ‌ാലി ഘോഷയാത്ര.