award

തിരുവനന്തപുരം:സാമൂഹിക-സാംസ്‌കാരിക പ്രവർത്തകനായിരുന്ന സി.ഇ.ഹസന്റെ പേരിൽ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ സി.ഇ ഹസൻ മെമ്മോറിയൽ അവാർഡിന് ഗ്രന്ഥകാരനും കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ ഡോ.വി ശിശുപാലപണിക്കർ അർഹനായി.പതിനായിരം രൂപയും ഫലകവുമാണ് അവാർഡ്.8ന് തോട്ടം ശ്രീനാരായണ സമാധി സ്‌മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കൂടുന്ന യോഗത്തിൽ ചരിത്രകാരൻ പ്രൊഫ.വി കാർത്തികേയൻ നായർ അവാർഡ് സമ്മാനിക്കും.