
പാറശാല: 'യുദ്ധം വേണ്ട സമാധാനം മതി" എന്ന സന്ദേശവുമായി മഹിളാ കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സിഗ്നേച്ചർ കാമ്പെയിൻ എഴുത്തുകാരിയും വി.ടി.എം എൻ.എസ്.എസ് കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ബെറ്റിമോൾ മാത്യു ഉദ്ഘാടനം ചെയ്തു. ഉദിയൻകുളങ്ങര നടന്ന ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ തുഷാര, ലാലി, മിനി, ഇന്ദിര, ബ്ലോക്ക് ഭാരവാഹികളായ ലില്ലി ടീച്ചർ, ബാലഗിരിജ അമ്മാൾ, സോഫി, സുനി വിൻസെന്റ്, കവിത, ചെങ്കൽ ബ്ലോക്ക് പ്രസിഡന്റ് വി. ശ്രീധരൻ നായർ, ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ, വൈസ് പ്രസിഡന്റ് അജിത്കുമാർ, മെമ്പർമാരായ പ്രമീള, റസലം, നിഷ തുടങ്ങിയവർ പങ്കെടുത്തു.