കോവളം:വിഴിഞ്ഞം, പൂവാർ, നെയ്യാറ്റിൻകര , കാട്ടക്കട, തമ്പാനൂർ, കിഴക്കേക്കോട്ട എന്നീ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് കോവളം നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് കാരണം നിർത്തിവച്ചിരുന്ന ബസ് സർവീസുകൾ പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ജനതാദൾ (എസ്) കോവളം മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.സ്‌കൂൾ കോളേജുകൾ പ്രവർത്തനം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും യഥാസമയം ബസ് സർവീസുകൾ ആരംഭിക്കാത്തതിനാൽ വിദ്യാർത്ഥികൾക്ക് സമയത്തിനു ക്ലാസിൽലെത്താൻ സാധിക്കുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ ജനതാദൾ(എസ്) കോവളം മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു.ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിത ദാസ് , അഡ്വക്കേറ്റ് ജമീല പ്രകാശം, എക്സ് എം.എൽ.എ, വി.സുധാകരൻ, കരുംകുളം വിജയകുമാർ, പുല്ലുവിള വിൻസെന്റ്, അഡ്വ. ജി.മുരളീധരൻ നായർ, പുല്ലുവിള വിൻസെന്റ്, വി.ബി.രാജൻ, ജെ.ജ്ഞാനദാസ്, എൻ.സുബ്ബയ്യൻ എന്നിവർ സംസാരിച്ചു.