
തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് സീറ്റുകളിൽ ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കും. എ.കെ.ആന്റണി, കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധിയാണ് പൂർത്തിയാവുന്നത്. നിയമസഭയിലെ അംഗബലം വച്ച് രണ്ട് സീറ്റ് എൽ.ഡി.എഫിനും ഒരെണ്ണം യു.ഡി.എഫിനും ലഭിക്കും. കഴിഞ്ഞ തവണ ഒഴിവുവന്ന സീറ്റ് ലീഗിന് നല്കിയതിനാൽ ഇത്തവണ സീറ്റ് കോൺഗ്രസ് എടുക്കും. എ.കെ. ആന്റണി തുടരില്ലെന്നാണ് സൂചന. രാജ്യസഭാ സീറ്റിനായി എൽ.ജെ.ഡിയും രംഗത്തുണ്ട്.