
തിരുവനന്തപുരം:നാടക,ചലച്ചിത്ര രചയിതാവും അഭിനേതാവും ഭാരത് ഭവൻ നിർവാഹക സമിതിയംഗവുമായ മധു കൊട്ടാരത്തിൽ (64) നിര്യാതനായി. റാന്നി തോട്ടമൺകാവ് കൊട്ടാരം വീട്ടിൽ കെ. ബി. മധുസൂധനൻപിള്ള എന്ന മധു കൊട്ടാരത്തിൽ കടമ്മനിട്ടയുടെ കവിതകൾക്ക് ദൃശ്യാവിഷ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് തിലകൻ സ്മാരക പുരസ്കാരത്തിന് അർഹനായി. സഹകരണ സംഘങ്ങളുടെ ഓഡിറ്ററായിരുന്നു. ഭാര്യ: ടി.ആർ. രത്നമ്മ (പി.ഡബ്ല്യൂ.ഡി റിട്ട. ഉദ്യോഗസ്ഥ).മകൻ : എം. ആർ. പ്രിയദർശൻ. മരുമകൾ : ഗായത്രി ( റിസർച്ച് അസോസിയേറ്റ്,ശ്രീചിത്ര ).ഭാരത് ഭവനിൽ നടന്ന അനുശോചന യോഗത്തിൽ പ്രമോദ് പയ്യന്നൂർ, വട്ടപ്പറമ്പിൽ പീതാംബരൻ, വേട്ടക്കുളം ശിവാനന്ദൻ, ഡോ.എ. അനിൽകുമാർ, റോബിൻ സേവ്യർ, വിനോദ് വൈശാഖി തുടങ്ങിയവർ പങ്കെടുത്തു.