പാറശാല: കഴിഞ്ഞ ഞായറാഴ്ച പാറശാല ദേശീയപാതയിൽ നടന്ന അപകടത്തിൽ മരിച്ച കാരാളി സ്വദേശി ഹരിയുടെ മൃതദേഹത്തോട് പൊലീസ് അവഗനണ കാട്ടിയെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ബി.ജെ.പി പാറശാല മണ്ഡലം പ്രസിഡന്റ് അഡ്വ. എം. പ്രദീപ് ആവശ്യപ്പെട്ടു. പൊലീസിന്റെ അനാസ്ഥ കാരണം മൃതദേഹം രണ്ടുദിവസത്തോളം മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വന്നെന്ന് ബി.ജെ.പി പറഞ്ഞു. സൈനികനായ പദ്മകുമാറിന്റെ പിതാവാണ് മരണമരഞ്ഞ ഹരി. മരണവാർത്തയറിഞ്ഞ് ഉടനടി ലീവെടുത്ത് സ്ഥലത്തെത്തിയ പദ്മകുമാർ കരഞ്ഞ് അപേക്ഷിച്ചിട്ടും ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടം നടത്താൻ കാലതാമസം വരുത്തി എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മൃതദേഹത്തോട് അവഗണന കാട്ടിയ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടു.