n

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്കുശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ നായകൻ. ജൂലായ് അവസാനം ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ രണ്ടു നായികമാരുണ്ട്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിർമ്മിക്കുന്നത്. നടൻ എന്ന നിലയിലും ശ്രദ്ധേയനാണ് അൽത്താഫ് സലിം. പ്രേമം, ഓപ്പറേഷൻ ജാവ, കർണ്ണൻ നെപ്പോളിയൻ ഭഗത്‌സിംഗ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതേസമയം ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് ഉസ്‌മാൻ നിർമ്മിക്കുന്ന തല്ലുമാല കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്നു. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇനി 30 ദിവസത്തെ ചിത്രീകരണം കൂടിയുണ്ട്. കല്യാണി പ്രിയദർശനാണ് നായിക. തല്ലുമാലയ്ക്കുശേഷം ആഷിഖ് ഉസ്‌മാൻ നിർമ്മിക്കുന്ന ചിത്രമാണ് അൽത്താഫ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും അൽത്താഫിന്റേതാണ്.