
വർക്കല: വർക്കല ക്ഷേത്രം-നെയ്യാറ്റിൻകര സിറ്റി കെ.എസ്.ആർ.ടി.സി റേഡിയൽ സർവീസിന്റെ ഉദ്ഘാടനം അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു. കെ.എസ്. ആർ.ടി.സിയുടെ സിറ്റി റേഡിയൽ സർവീസിൽ ഉൾപ്പെടുത്തിയാണ് വർക്കല ക്ഷേത്രം മുതൽ നെയ്യാറ്റിൻകര വരെയുള്ള സർവീസ് അനുവദിച്ചിട്ടുള്ളത്.
വർക്കല ക്ഷേത്രത്തിൽ നിന്നും രാവിലെ 7.30ന് പുറപ്പെടുന്ന സർവീസ് വർക്കല-കല്ലമ്പലം-ആറ്റിങ്ങൽ-കഴക്കൂട്ടം-മെഡിക്കൽ കോളേജ്-വികാസ് ഭവൻ-സെക്രട്ടറിയേറ്റ്-തമ്പാനൂർ-കിഴക്കേകോട്ട-തിരുവല്ലം-കാർഷിക കോളേജ്-കാക്കാമൂല-ബാലരാമപുരം-നെയ്യാറ്റിൻകര എന്നിവിടങ്ങളിലൂടെ സർവീസ് നടത്തും. ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർമാൻ കെ.എം. ലാജി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ, മറ്റു വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.