
കല്ലറ:പാങ്ങോട് ഗ്രാമപഞ്ചായത്തിലെ മൂലപ്പേഴ് വാർഡിലെ മരുതിക്കുന്ന് മലയിലുണ്ടായ തീപിടിത്തത്തിൽ ഏക്കറുകണക്കിന് ഭൂമി കത്തി നശിച്ചു. ഏകദേശം മൂന്നു ദിവസമായി തീ പടരുകയാണ്. കഴിഞ്ഞദിവസങ്ങളിൽ കടയ്ക്കൽ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ തീ അണച്ചെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും തീ പടരുകയായിരുന്നു. സമീപത്ത് ജനവാസമേഖലകളിൽ കൃഷിത്തോട്ടങ്ങൾ ഉള്ളത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ഈ പ്രദേശത്ത് തീ പടരുന്നുണ്ട്. പിന്നിൽ സാമൂഹ്യവിരുദ്ധർ ഉണ്ടോ എന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം ഷാഫി, വൈസ് പ്രസിഡന്റ് റജീന തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.