pra

കിളിമാനൂർ: ബി.ആർ.സി വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലനം പെൺകരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. സ്വയം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം കരാട്ടെ പരിശീലനവും കുട്ടികൾക്ക് നൽകുന്നു. നാല് പ്രാദേശിക കേന്ദ്രങ്ങളിലായി ഇരുപതോളം വിദ്യാലയങ്ങളിൽ നിന്ന് നൂറ്റിഅൻപത് പെൺകുട്ടികളാണ് പരിശീലനം നേടുന്നത്. പോങ്ങനാട് ഗവ:എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.ബേബി സുധ പദ്ധതിയുടെ ഉപജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് ടി. ആർ മനോജ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ വി.ആർ സാബു പദ്ധതി വിശദീകരിച്ചു.പി.ടി.എ പ്രസിഡന്റ് ജ്യോതി കുമാർ,സ്പോർട്സ് കൗൺസിൽ അംഗം ഹരീഷ് ശങ്കർ,കാരാട്ടെ പരിശീലകൻ സെൻസായ് അഖിൽ എന്നിവർ പങ്കെടുത്തു. പ്രഥമാദ്ധ്യാപകൻ ജി. അനിൽകുമാർ സ്വാഗതം പറഞ്ഞു.സി.ആർ.സി കോ ഒാർഡിനേറ്റർ കുമാരി ഉഷ നന്ദി പറഞ്ഞു.

കിളിമാനൂർ ടൗൺ യു.പി.എസിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. സിബി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാദ്ധ്യാപിക ജി .ജയന്തി സ്വാഗതവും പി.ടി. എ പ്രസിഡന്റ് എസ്.ദയാൽ നന്ദിയും പറഞ്ഞു. വാർഡ് അംഗം എൻ. സലിൽ,സി.ആർ.സി കോ-ഓർഡിനേറ്റർ കവിത ,ജയശങ്കർ, കരാട്ടെ പരിശീലകൻ വിഷണു എന്നിവർ സംസാരിച്ചു.

പള്ളിക്കൽ ഗവ :എച്ച്.എസ്.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് എ. നഹാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മുബാറക്, പ്രഥമാദ്ധ്യാപിക എസ്. റബീനാ ബീഗം, സി.ആർ.സി കോ ർഡിനേറ്റർ റസിയ ബീഗം എന്നിവർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഉഷ സ്വാഗതവും അദ്ധ്യാപകൻ ഷാജി നന്ദിയും പറഞ്ഞു.

നഗരൂർ ഗവ: എച്ച്.എസ്.എസിൽ വാർഡ് മെമ്പർ ആർ.എസ് രേവതി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ഗീത.എം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുചിത്ര.വി.എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജയശ്രീ നന്ദിയും പറഞ്ഞു. സി.ആർ.സി കോ-ഓർഡിനേറ്റർ സ്മിത,ഷീബ എന്നിവർ സംസാരിച്ചു.