
വർക്കല: ഐ.സി.ഡി.എസുകളിൽ ചായം അങ്കണവാടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യ ചായം അങ്കണവാടി വർക്കല നഗരസഭയിൽ തുടങ്ങി. ചായം പദ്ധതി പ്രകാരം മോഡിപിടിപ്പിച്ച നടയറ വാർഡിലെ 41-ാം നമ്പർ അങ്കണവാടി നഗരസഭ ചെയർമാൻ കെ.എം. ലാജി ഉദ്ഘാടനം ചെയ്‌തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിനി മൻസാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രൊജക്ട് ഓഫീസർ കവിത റാണി രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സൺ സുദർശിനി, സി.ഡി എം.പി. ഒ. ജ്യോതിഷ്മതി, സൂപ്പർവൈസർ അനീസ റാണി, വർക്കർ ശശികല തുടങ്ങിയവർ സംബന്ധിച്ചു.