
വെമ്പായം:വെമ്പായം മനോറുൽ ഇസ്ലാം മദ്രസയുടെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് വിതരണവും പ്രതിഭകളെ അനുമോദിക്കലും സംഘടിപ്പിച്ചു.മദ്രസ്സയിലെ വാർഷിക പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കും പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുമാണ് സർട്ടിഫിക്കറ്റ് നൽകിയത്.മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച സീനത്ത് ബീവിയെയും അനുമോദിച്ചു. ചീഫ് ഇമാം കടയ്ക്കൽ അബ്ദുൽ റഷീദ് മൗലവി ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അൽ അമീൻ മന്നാനി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി നിസാറുദീൻ കൊപ്പം സ്വാഗതം പറഞ്ഞു.നജീം മൗലവി, അബ്ദുൽ ഖാദർ മൗലവി തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ ഷംനാദ് നന്ദി പറഞ്ഞു.