ബാലരാമപുരം:കേരളീയ നാടാർ സമാജം വക കിടാരക്കുഴി ഇടിവിഴുന്നവിള ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിന് ഇന്ന് തുടക്കമാവും. 26 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ഏപ്രിൽ 4 ന് പൊങ്കാലയോടെ സമാപിക്കും.തിരുമുടി തങ്കത്തിരുമുടിയാക്കി സമർപ്പിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ക്ഷേത്രത്തിൽ നടക്കും.ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിച്ച് തങ്കത്തിരുമുടി സമർപ്പണം ഉദ്ഘാടനം ചെയ്യും. രാവിലെ 10.15 ന് തൃക്കൊടിയേറ്റ്, ഉച്ചയ്ക്ക് 12.15 ന് അന്നദാനം, രാത്രി 7 ന് നെയ്യ് വിളക്ക് സമർപ്പണത്തോടുകൂടിയ വിശേഷാൽ ദീപാരാധന, രാത്രി 8.15 ന് ചാക്യാർകൂത്ത്, പുലർച്ചെ 3.45 ന് പുലിയൂർക്കോണത്ത് ദിക്കുബലി, 8 ന് രാത്രി 7 ന് പയറുംമൂട്ടിൽ തിരുമുടി എഴുന്നള്ളത്ത്, മാർച്ച് 9 ന് രാത്രി 7 ന് നെട്ടത്താണിയിൽ തിരുമുടി എഴുന്നള്ളത്ത്, 10 ന് രാത്രി 7 ന് തലയ്ക്കോട്ടിൽ തിരുമുടി എഴുന്നള്ളത്ത്, 11 ന് രാത്രി 7.30 ന് കളംകാവൽ, പ്രതിഷ്ഠാദിനമായ 13 ന് ഉച്ചയ്ക്ക് 12.15 ന് അന്നദാനം, രാത്രി 8.15 ന് ക്ലാസിക്കൽ ആൻഡ് സിനിമാറ്റിക് ഡാൻസ്, പുലർച്ചെ 3 ന് തെന്നൂർക്കോണത്ത് ദിക്കുബലി, 14 ന് രാത്രി 7 ന് മുക്കോലയിൽ തിരുമുടി എഴുന്നള്ളത്ത്, 15 ന് രാത്രി 7ന് കിടാരക്കുഴിയിൽ തിരുമുടി എഴുന്നള്ളത്ത്, 16 ന് രാത്രി 7.30 ന് കളംകാവൽ, രാത്രി 9.15 ന് കഥാപ്രസംഗം, 17 ന് രാത്രി 8.15 ന് ഓട്ടംതുള്ളൽ, 19 ന് രാത്രി 7 ന് പേരകം ജംഗ്ഷനിൽ തിരുമുടി എഴുന്നള്ളത്ത്, 20 ന് രാത്രി 7 ന് പാലപ്പൂര് ജംഗ്ഷനിൽ തിരുമുടി എഴുന്നള്ളത്ത്, 21 ന് രാത്രി 7 ന് ആനക്കുഴിയിൽ തിരുമുടി എഴുന്നള്ളത്ത്, 22 ന് രാത്രി 7.30 ന് കോളിയൂരിൽ തിരുമുടി എഴുന്നള്ളത്ത്, 23 ന് രാത്രി 7.30 ന് നെല്ലിവിളയിൽ തിരുമുടി എഴുന്നള്ളത്ത്, 24 ന് രാത്രി 7.30 ന് കളംകാവൽ, 25 ന് രാത്രി 8.15 ന് കഥാപ്രസംഗം, പുലർച്ചെ 3 ന് വലിയവിളയിൽ ദിക്കുബലി, 26 ന് രാത്രി 7 ന് ഉച്ചക്കടയിൽ തിരുമുടി എഴുന്നള്ളത്ത്, 27 ന് രാത്രി 7 ന് വട്ടവിളയിൽ തിരുമുടി എഴുന്നള്ളത്ത്, 28 ന് രാത്രി 7.30 ന് കളംകാവൽ, 29 ന് രാത്രി 7 ന് ഭദ്രകാളിപ്പാട്ട്, തൃക്കല്ല്യാണം, തുടർന്ന് അന്നദാനം, 30 ന് വൈകുന്നേരം 6 ന് ഹിന്ദുധർമ്മ പഠനത്തിന്റെ ഇരുപതാം വാർഷികവും പൊതുസമ്മേളനവും, ഏപ്രിൽ ഒന്നിന് രാത്രി 8.15 ന് ഭക്തിരാഗമാലിക, ഏപ്രിൽ 2ന് രാത്രി 8.15 ന് കിടാരക്കുഴി ഇടിവിഴുന്നവിള ശ്രീഭദ്രഹിന്ദുധർമ്മപഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, ഏപ്രിൽ 3ന് രാവിലെ 8.15 ന് പൊങ്കാല വൈകിട്ട് 5.30 ന് തെന്നൂർക്കോണം മുതൽ ക്ഷേത്രസന്നിധിവരെ താലപ്പൊലി, രാത്രി 7.30 ന് കളംകാവൽ.