nagaroott

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ അശ്വതി മഹോത്സവ ദിവസമായ ഇന്ന് (ഞായർ) രാവിലെ 4.30 പതിവ് പൂജകളും ക്ഷേത്ര ചടങ്ങുകളും ആരംഭിക്കും. 5.30ന് നാരായണീയ പാരായണം. 8.30ന് അശ്വതി പൊങ്കാല, 9.15ന് കലശപൂജ,10.30ന് മഞ്ഞക്കാപ്പ് അഭിഷേകം, ഉച്ചക്ക് 12ന് അന്നദാനം,12.30ന് തൂക്കവ്രതക്കാരുടെ നറുക്കെടുപ്പ്, വൈകിട്ട് 4ന് ഉരുൾ,​ മേളക്കാഴ്ച, 4.30ന് യക്ഷിക്ക് പൂപ്പടവാരൽ, 5ന് മാടന് കോടതി,7ന് കഥാപ്രസംഗം, രാത്രി 9ന് അശ്വതി വിളക്ക്,11ന് നൃത്തനാടകം, വെളുപ്പിന് 3ന് വിവിധ കരകളിൽ നിന്നുമുള്ള ഉരുൾ ഘോഷയാത്രകൾ ക്ഷേത്രത്തിൽ സന്ധിക്കും. മുട്ടപ്പലം മാർക്കറ്റ് ജംഗ്‌ഷൻ, ആയുർവേദ ജംഗ്‌ഷൻ, കൊച്ചാലും മൂട് ജംഗ്‌ഷൻ, കാട്ടുമ്പുറം ശ്രീ ഭദ്രാ ദേവീക്ഷേത്രം, നവഗ്രഹ കലാസമിതി, അന്നപൂർണ്ണേശ്വരി നവഗ്രഹ ക്ഷേത്രം, കോളിച്ചിറ 10 സെന്റ് മാടൻ നട, മുട്ടപ്പലം മൂലയിൽ ഗണപതിപ്പുര, വട്ടംതലക്കൽ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, മുട്ടപ്പലം വട്ടപ്പാറ മാടൻ നട തുടങ്ങിയ കരകളിൽ നിന്നുമാണ് ഉരുൾ ഘോഷയാത്രകൾ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ഉത്സവത്തിന്റെ സമാപന ദിവസമായ നാളെ ഭരണി നാളിൽ രാവിലെ 4.30 മുതൽ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. 7.30ന് എഴുന്നള്ളത്ത് ആരംഭിക്കും. എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിയ ശേഷം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗരുഢൻതൂക്കം, കുത്തിയോട്ടം ആരംഭിക്കും. വൈകിട്ട് 4ന് ശിങ്കാരിമേളം, രാത്രി 10ന് ഗാനമേള,11 ന് ചമയവിളക്ക് തുടർന്ന് കൊടിയിറക്ക്, വലിയകാണിക്ക, ആചാരവെടിക്കെട്ട്. ചൊവ്വാഴ്ച രാത്രി 7 .30 ന് ഗുരുസി.