കടയ്ക്കാവൂർ: ആനത്തലവട്ടം വാഴത്തോപ്പ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ മകയിരം മഹോത്സവം 9ന് ആരംഭിച്ച് 11ന് സമാപിയ്ക്കും. 9ന് രാവിലെ 5:30ന് അഷ്ടദ്രവ്യ സമേത മഹാഗണപതിഹോമം, 8ന് സർപ്പകാവിൽ നാഗരൂട്ടും നാഗപൂജയും വൈകുന്നേരം 5:30ന് ശനീശ്വരപൂജ, സമൂഹ നീരാഞ്ജനം,6ന് ദീപാരാധനയും ദീപക്കാഴ്ചയും. രണ്ടാം ദിവസം പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 8ന് മഹാ മൃത്യുഞ്ജയ ഹോമവും ശിവശക്തി പൂജയും, മൂന്നാം ദിവസം പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ 8ന് മകയിര പൊങ്കൽ,11:30ന് അന്നദാനം, വൈകുന്നേരം ദേവിയുടെ തിടമ്പും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ( ചടങ്ങ് മാത്രം ) തുടർന്ന് വിശേഷാൽദീപാരാധനയും, ദീപക്കാഴ്ചയും, ചുറ്റുവിളക്കും, പൂമൂടലും പായസനിവേദ്യവും. 9 :30 ന് ഭദ്രകാളി നടയിൽ കുരുതി പൂജ എന്നിവയാണ് പ്രധാന പരിപാടികൾ.