ak

തിരുവനന്തപുരം: എല്ലാ പ്രീ പ്രൈമറികളെയും അംഗീകരിക്കുക,പ്രീപ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും മികച്ച വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.കെ.എസ്.ടി.യുവിന്റെ നേതൃത്വത്തിൽ പ്രീപ്രൈമറി അദ്ധ്യാപകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എൻ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.ബുഹാരി, ഇന്ദുമതി, കെ.സി.സ്നേഹശ്രീ,ആനി വർഗീസ്, ബിന്ദു,ഇ.ലോർദോൻ,കെ.എസ്.ഭരത് രാജ്,പി.കെ.മാത്യു,ജോർജ് രത്നം,എഫ്.വിൽസൺ, സി. മോഹനൻ,ശശിധരൻ കല്ലേരി തുടങ്ങിയവർ പങ്കെടുത്തു.