ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ 8,​9,​10 തീയതികളിൽ ജില്ലാ സ്പെക്ട്രം ജോബ് ഫെയർ നടക്കും. 8 ന് രാവിലെ 10 ന് ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള,​ വ്യവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ ശിവശങ്കരൻ കെ.പി,​ തിരുവനന്തപുരം ഇൻസ്പെക്ടർ ഒഫ് ട്രെയിനിംഗ് ബി.ഹരേഷ് കുമാർ,​ ആറ്റിങ്ങൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ,​ വാർഡ് കൗൺസിലർ ജി.ശങ്കർ,​ ഐ.ടി.ഐ എസ്.എം.സി ചെയർമാൻ പി.ഗണേഷ്,​ കഴക്കൂട്ടം ഐ.ടി.ഐ പ്രിൻസിപ്പൽ മൊയ്തീൻകുട്ടി .കെ,​ ധനുവച്ചപുരം ഐ.ടി.ഐ പ്രിൻസിപ്പൽ ജയശ്രീ അയ്യർ,​ ടി.കെ. രഘു,​ ലിജി.എൻ,​ മധു.ആർ,​ എസ്.ലെനിൻ,​ അംബിരാജ,​ ജയചന്ദ്രൻ,​ സന്തോഷ്,​ വികാസ്.എസ്,​ സാജിദ്.എ.കെ,​ ഷമ്മി ബേക്കർ,​ ആർ.സുധാശങ്കർ എന്നിവർ സംസാരിക്കും.