ആറ്റിങ്ങൽ: അവനവഞ്ചേരി പരവൂർക്കോണം മൂത്തേടത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്നുമുതൽ 10 വരെ നടക്കും.ഇന്ന് രാവിലെ 6 ന് ദേവീഭാഗവത പാരായണം,​ രാത്രി 7.15 ന് കാപ്പുകെട്ടും തോറ്റംപാട്ട് ആരംഭവും തുടർന്ന് അത്താഴ സദ്യ. 7 ന് രാവിലെ 11.40 ന് വിശേഷാൽ നാഗരൂട്ട്,​ രാത്രി 8 ന് ലഘു ഭക്ഷണം. 8 ന് രാവിലെ 9.30 ന് സമൂഹ പൊങ്കാല,​ 11 ന് മൂത്തേടത്ത് സദ്യ,​ രാത്രി 8 ന് മാലപ്പുറം പാട്ട്. തുടർന്ന് മാലപ്പുറം സദ്യ 9 ന് പതിവ് ഉത്സവ ചടങ്ങുകൾ,​ 10 ന് വൈകിട്ട് 5 ന് കുത്തിയോട്ടവും താലപ്പൊലിയും. രാത്രി 8 ന് കുത്തിയോട്ട ചടങ്ങുകൾ. തുടർന്ന് സൗഹൃദ സദ്യ.