തിരുവനന്തപുരം:ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ രേഖ നൽകുന്നതിന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ കരാറടിസ്ഥാനത്തിൽ മൂന്നുമാസത്തേക്ക് രണ്ട് ഡോക്ടർമാരെയും ആറ് ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെയും നിയമിക്കും.താത്പര്യമുള്ളവർ https://www.dmothrivandrum.in എന്ന വെബ്‌സൈറ്റിൽ മാർച്ച് ഏഴിന് ഉച്ചയ്ക്ക് 12ന് മുൻപായി അപേക്ഷിക്കേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.