തിരുവനന്തപുരം : പരമ്പരാഗത മൺപാത്രനിർമ്മാണ സമുദായങ്ങൾ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ഐക്യസമരസമിതി രൂപീകരിച്ചു.കേരള വേളാർ സർവീസ് സൊസാറ്റി, കേരള മൺപാത്ര നിർമ്മാണ സമുദായ സഭ, ഓടൻ മഹാസഭ, പരമ്പരാഗത മൺപാത്രനിർമ്മാണ തൊഴിലാളി സംഘടന, കുംഭാരസമുദായ മൺപാത്ര നിർമ്മാണ തുടങ്ങിയ സംഘടനകൾ ചേർന്നതാണ് സമരസമിതി.രൂപീകരണ യോഗത്തിൽ കെ.എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് സുഭാഷ് ബോസ് അദ്ധ്യക്ഷത വഹിച്ചു.കെ.എം.ദാസ് പ്രമേയം അവതരിപ്പിച്ചു. വിവിധ സംഘാടനാ നേതാക്കളായ ടി.സി.സുന്ദരൻ, രാജേഷ് പാലങ്ങാട്,സി.കെ.ചന്ദ്രൻ,സി.എ.വേലായുധൻ,വി.കെ.ജയൻ,പ്രഭാകരൻ മാസ്റ്റർ, രവീന്ദ്രൻ, ഇടുക്കി ഉണ്ണികൃഷ്ണൻ, ലതിക, ടി.സി.ബേബി, എം.ആർ.ആനന്ദ്, മാണിക്കൻ, മുരുകേശൻ, ഒ.പി.ശശി,രാജേഷ് തുടങ്ങിയവർ സംസാരിച്ചു.