nim

നെയ്യാറ്റിൻകര: നിംസ് മെഡിസിറ്റി നിയോനറ്റോളജി വിഭാഗവും ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സും നാഷണൽ നിയോനറ്റോളജി ഫോറവും സംയുക്തമായി നവജാത ശിശുക്കളുടെ ചികിത്സയിലെ തീവ്രപരിചരണം ആവശ്യമാക്കുന്ന ഘട്ടത്തിലെ സുപ്രധാനമായ ആദ്യ മിനിട്ടുകളിൽ ഡോക്ടർമാർ ചെയ്യേണ്ട ന്യൂനേറ്റൽ റെസ്സിസ്റ്റേഷൻ പ്രയോഗിക പരീശീലനം സംഘടിപിച്ചു. മുൻ ആരോഗ്യ സർവകലാശാല വൈസ് ചാൻസലറും നിംസ് സ്പെക്ട്രം ഡയറക്ടറുമായ പ്രൊഫ: ഡോ. എം.കെ.സി. നായർ ഉദ്ഘാടനം നിർവഹിച്ചു. ഐ.എ.പി. സൗത്ത് സോൺ കോർഡിനേറ്റർ ഡോ. ബെനറ്റ് സൈലം, നിംസ് മെഡിസിറ്റി നിയോനറ്റോളജി വിഭാഗം മേധാവി ഡോ. ഹസീന, ഡോ. രാധിക (എസ്.എ.ടി, തിരുവനന്തപുരം) , ഡോ. സുന്ദർ സിംഗ് , ഡോ.ഷിബിലി റഹ്മാൻ തുടങ്ങിയവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.