തിരുവനന്തപുരം:തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നിയുക്ത മെത്രോപ്പൊലീത്ത തോമസ് ജെ.നെറ്റോയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും 19ന് വൈകിട്ട് 4ന് ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ നടക്കും.തിരുവനന്തപുരം അതിരൂപതയുടെ അപ്പോസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററായ ഡോ.എം സൂസപാക്യത്തിന്റെ മുഖ്യകാർമ്മികത്വത്തിലായിരിക്കും ചടങ്ങുകൾ. നെയ്യാറ്റിൻക രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ,കർദ്ദിനാൾ മാർ ബസോലിയസ് ക്ലീമിസ് കാതോലിക്ക ബാവ തുടങ്ങിയവർ പങ്കെടുക്കും.തോമസ് ജെ.നെറ്റോയുടെ സ്ഥാനാരോഹണ അനുമോദനയോഗം 20ന് വൈകിട്ട് 4ന് സെന്റ് ജോസഫ്സ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഡോ. എം.സൂസപാക്യം, കർദ്ദിനാൾ മാർ ജോർ‌ജ് ആലഞ്ചേരി, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ഡോ.പോൾ മുല്ലശേരി,ഡോ.ക്രിസ്‌തുദാസ്.ആർ, കേന്ദ്രമന്ത്രി വി.മുരളീധരൻ,ആന്റണിരാജു,വി.ഡി. സതീശൻ,ശശി തരൂർ,എം.വിൻസെന്റ്, മേയർ ആര്യ രാജേന്ദ്രൻ, വർക്കല ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി,ധർ‌മ്മരാജ് റസാലം,ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ.ഗീവർഗീസ് മാർ കൂറിലോസ്, ഡോ.ജോസഫ് മാർ ബർണബാസ്,ജോർജ് ഓണക്കൂർ,ആന്റണി ആൽബർട്ട്,ടി.നിക്കോളാസ് തുടങ്ങിയവർ പങ്കെടുക്കും.