photo

നെടുമങ്ങാട്: പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തൊളിക്കോട് തച്ചൻകോട് കാരയ്ക്കാൻതോട് തെക്കുംകര വീട്ടിൽ അക്ഷയ് എന്ന കുക്കു (21) വിനെ നെടുമങ്ങാട് പൊലീസ് പിടികൂടി. പെൺകുട്ടി സ്കൂളിലെത്താത്തതിനെ കുറിച്ച് അദ്ധ്യാപകർ രക്ഷാകർത്താക്കളെ വിവരം അറിയിച്ചിരുന്നു.തുടർന്ന് നടന്ന അന്വേഷണത്തിലാണ് പെൺകുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്.നെടുമങ്ങാട് ഡിവൈ.എസ്.പി എം.കെ.സുൾഫിക്കർ,സി.ഐ സന്തോഷ് കുമാർ, എസ്.ഐ മാരായ സന്തോഷ് കുമാർ, സൂര്യ, എ.എസ്.ഐ മാരായ നൂറുൾ ഹസ്സൻ, വിജയൻ, സി.പി.ഒ മാരായ ലിജു ഷാൻ, ശരത്ചന്ദ്രൻ ,അഖിൽ കുമാർ, ഷാൻ തുടങ്ങിയവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.