insurance

തിരുവനന്തപുരം : ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഒഫ് ഇന്ത്യയിലെ (എൽ.ഐ.സി) ഡെവലപ്മെന്റ് ഓഫീസർമാരുടെ അഖിലേന്ത്യാ സംഘടനയായ നാഷണൽ ഫെഡറേഷൻ ഒഫ് ഇൻഷ്വറൻസ് ഫീൽഡ് വർക്കേഴ്സ് ഒഫ് ഇന്ത്യയുടെ തിരുവനന്തപുരം ഡിവിഷൻ ദ്വൈവാർഷിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി അങ്കത്തിൽ അജയകുമാർ, സോണൽ സെക്രട്ടറി, ആനന്ദ്, വിവിധ ട്രേഡ്‌യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സംഘടനയുടെ പ്രസിഡന്റായി അഭീഷ്.എസ്.അർജുനനെയും ജനറൽ സെക്രട്ടറിയായി പി.കെ.അജയകുമാറിനെയും തിരഞ്ഞെടുത്തു.