mla

കാട്ടാക്കട:ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത് സമിതി, പന്നിയോട് ദേശസേവിനിഗ്രന്ഥശാല,എക്സൈസ് വകുപ്പ്,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ് അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ദേശസേവിനി പ്രസിഡന്റ് ബി.ഷാജി മോൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വി.രാധിക ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.ആര്യനാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.ശിശുപാലൻ പഠന പരിപാടികൾക്ക് നേതൃത്വം നൽകി.പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ വിമുക്തി ജ്വാല തെളിച്ചു.പട്ടകുളം തകഴി ഗ്രന്ഥാലയം പ്രസിഡന്റ് പി. മണികണ്ഠൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബ്ലോക്ക് പഞ്ചായത്തംഗം സി.വിജയൻ,ഗ്രാമ പഞ്ചായത്തംഗം ടി.കുമാരദാസ്, പഞ്ചായത്ത് സമിതി കൺവീനർ എ.ജെ.അലക്സ് റോയ്, ജോയിന്റ് കൺവീനർ വി.യു.രഞ്ജിത്ത്,ദേശസേവിനിസെക്രട്ടറി ടി.യോഹന്നാൻ,ലൈബ്രേറിയൻ ഒ.ഉഷ, എ.വിജയകുമാരൻ നായർ തുടങ്ങിയവർ സംസാരിച്ചു.