
വെള്ളറട: പ്ളസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 19കാരൻ പിടിയിൽ. ചെങ്കൽ മാറാടി അമ്പലിക്കോണം കോളനിയിൽ പ്രശാന്ത് എന്ന ശരത്താണ് പിടിയിലായത്. മറ്റൊരു പോക്സോ കേസിലെ ഇരയായ വിദ്യാർത്ഥിയെയാണ് ഇയാൾ നിരന്തരം പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ ശരത്ത് ഏറ്റുമാനൂർ, പൊഴിയൂർ പൊലീസ് സ്റ്റേഷനുകളിലെ പോക്സോ കേസിൽ പ്രതിയാണ്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ശ്രീകാന്ത്, വെള്ളറട സി.ഐ മൃദുൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം പെൺകുട്ടിയുടെ വീടിന് സമീപത്തുനിന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.