പൂവാർ: പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം കാഞ്ഞിരംകുളം, നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കാഞ്ഞിരംകുളം ഭാരതീയ ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൽ വച്ച് നടക്കുന്ന ക്യാമ്പ്,​ കാഞ്ഞിരംകുളം ബ്ലോക്ക് ഡിവിഷൻ മെമ്പർ അഡ്വ.ഡി.സുനീഷ് ഉദ്ഘാടനം ചെയ്യും.സൗജന്യ പരിശോധനകൾക്ക് പുറമെ നിർദ്ധനരായ രണ്ട് രോഗികൾക്ക് നിംസ് ഹാർട്ട് ടു ഹാർട്ട് പ്രോജക്ടിൻ്റെ ഭാഗമായി സൗജന്യ ഹൃദയ ശസ്ത്രക്രിയയും നടത്തി കൊടുക്കും.