കാട്ടാക്കട:ആതുരാലയങ്ങളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നമെത്തിക്കാൻ വിശ്വാമൃതം പദ്ധതിയുമായി വിശ്വകർമ്മ യൂണിയൻ.കാട്ടാക്കട താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വാമൃതം പദ്ധതി കാട്ടാക്കട ഡി.വൈ.എസ്.പി കെ.എസ്.പ്രശാന്ത് ഉദ്‌ഘാടനം ചെയ്തു.റീജിയണൽ കാൻസർ സെന്റർ ,എസ്.എ.ടി,മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ എല്ലാമാസവും അവസാനത്തെ ഞായറാഴ്ചകളിൽ സമുദായ അംഗങ്ങളിൽ നിന്നും ശേഖരിച്ച ആയിരത്തോളം പൊതിച്ചോറുകൾ വിതരണം ചെയ്യും.വിശ്വകർമ്മ സംസ്ഥാന സെക്രട്ടറി കോട്ടയ്ക്കകം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയൻ പ്രസിഡന്റ് നാഗേന്ദ്രൻ കാട്ടാക്കട,സെക്രട്ടറി സതീഷ് മഠത്തിക്കോണം,ട്രഷറർ സുജനൻ കീഴ്വാണ്ട,സംസ്ഥാന ഭാരവാഹികൾ,യൂണിയൻ മഹിളാ സംഘം എക്സിക്യൂട്ടീവ് അംഗങ്ങൾ,ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.