
മാന്നാർ : നായർ സമാജം സ്കൂൾ ഹെഡ്മാസ്റ്ററായി ദീർഘകാലം സേവനം അനുഷ്ഠിച്ച മാന്നാർ പാവുക്കര കുന്നംപള്ളി ഗീതാ മന്ദിരത്തിൽ കെ.പി.ഗോപാലകൃഷ്ണപിള്ള (95) നിര്യാതനായി. മാന്നാർ നായർ സമാജം പ്രസിഡൻറ്, നായർ സമാജം സ്കൂൾ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല ഭായി. മക്കൾ: ശോഭാ റാണി ( നായർ സമാജം ഗേൾസ് സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് ), ഗീതാറാണി, ജി.സജീവ് (റിട്ട. ട്രാക്കോ കേബിൾ തിരുവല്ല). ജി.അജിത് (ടെക്സർ പവർ സൊലൂഷൻ ലിമിറ്റഡ്, എറണാകുളം). മരുമക്കൾ: പരേതനായ മോഹനചന്ദ്രൻ, ശ്രീകുമാർ (മൈലപ്ര), ശ്രീദേവി (ടീച്ചർ, കവിയൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ), സ്മിത ( ജവഹർ നവോദയ വിദ്യാലയം, മൈസൂർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.