തിരുവനന്തപുരം:നെല്ല് ഉത്പാദകർക്ക് സപ്ലൈകോ സംസ്ഥാനത്ത് നവീന വിപണി കണ്ടെത്തുകയും ഗ്രാമീണ ഉത്പന്നങ്ങൾ പരമാവധി സപ്ലൈകോ സ്റ്റോറുകളിലൂടെയും റോഷൻകടകളിലൂടെയും വിറ്റഴിക്കാനുള്ള പ്രവർത്തനം നടത്തിവരികയാണെന്ന് മന്ത്രി ജി.ആർ അനിൽ. പി.എൻ. പണിക്കരുടെ ഗ്രാമീണ ഉത്പന്നങ്ങളുടെ വിപണി എന്ന ശില്പശാലയുടെ ഉദ്ഘാനം നിർവഹിക്കുകയായിരുന്നു മന്ത്രി. പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പി.എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ,ജോൺസൺ റോച്ച്,ഭൂവനചന്ദ്രൻ ചാന്നാങ്കര,ക്യാപ്റ്റൻ രാജീവ് നായർ,ആർ.ലേഖ എന്നിവർ സംസാരിച്ചു.