പാലോട്: തിരുവനന്തപുരം ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ സീനിയർ വിഭാഗത്തിൽ 230 പോയിന്റുകളോടെ ജ്യോത്സന മുന്നിട്ട് നിൽക്കുന്നു.

പുലരി 177 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തും ഡോൾഫിൻ 120 പോയിന്റുകളുടെ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

ജൂനിയർ വിഭാഗത്തിൽ 467 പോയിന്റുകളോടെ പുലരി ഒന്നാം സ്ഥാനത്തും 281 പോയിന്റുകൾ നേടി ജ്യോത്സന രണ്ടാം സ്ഥാനത്തും 254 പോയിനുകളോടെ ഡോൾഫിൻ പിരപ്പൻകോട് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

പെൺകുട്ടികളുടെ ഗ്രൂപ്പ് രണ്ട് വിഭാഗത്തിൽ വെഞ്ഞാറമൂട് ശ്രീശാസ്താ ക്ലബിലെ ദക്ഷിണ ബിജോ പുതിയ രണ്ട് റെക്കാഡുകൾ സൃഷ്ടിച്ചു. ഗ്രൂപ്പ് 4 വിഭാഗത്തിൽ ചൈതന്യ സ്പോർട്ട്സ് ക്ലബിലെ റിതു പുതിയ റെക്കാഡ് സൃഷ്ടിച്ചു.

പെൺകുട്ടികളുടെ ഗ്രൂപ്പ് 2 വിഭാഗത്തിൽ പുലരി സ്വിമ്മിംഗ് ക്ലബ് പുതിയ മീറ്റ് റെക്കാഡ് സൃഷ്ടിച്ചു.

ഇന്ന് വൈകുന്നേരം 5 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്യും