തിരുവനന്തപുരം: വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തോറ്റംപാട്ട് പ്രകാരമുള്ള ദേവീ മംഗല്യത്തിന് കാർഷിക വിഭവങ്ങൾ കൊണ്ടുള്ള നേർച്ചക്കാഴ്ച ഇന്ന് വൈകിട്ട് 6ന് ശ്രീ ഭദ്രകാളി ക്ഷേത്ര സന്നിധിയിൽ നടക്കും. നേർച്ചക്കാഴ്ചയിൽ സമർപ്പിക്കാനുള്ള കാർഷിക വിഭവങ്ങൾ ക്ഷേത്ര സന്നിധിയിൽ വൈകിട്ട് 5ന് മുമ്പ് എത്തിക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ. ബിജു രമേശ്‌ അറിയിച്ചു.