ktl

കുറ്റിച്ചൽ:പരുത്തിപ്പള്ളി ഗവ.വി ആൻഡ് എച്ച്.എസ്.എസിൽ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധന പരിപാടിയായ കളരിപ്പയറ്റിന്റെ സബ്‌ ജില്ലാതല ഉദ്ഘാടനം ജി.സ്റ്റീഫൻ.എം.എൽ.എ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കുറ്റിച്ചൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ,ജില്ലാ പഞ്ചായത്തംഗം എ.മിനി,ബ്ലോക്ക് മെമ്പർ വി.രമേശൻ,വാർഡ് മെമ്പർ സമീനാ ബീവി,കാട്ടാക്കട ബി.പി.ഒ ശ്രീകുമാർ,സ്ക്കൂൾ പ്രിൻസിപ്പൽ ഹേമപ്രിയ ആർ.എസ്,പി.ടി.എ വൈസ് പ്രസിഡന്റ് എ.ബുഹാരി,ഹെഡ്മിസ്ട്രസ് സി.പി.ഐറിൻ,ഹെഡ്മാസ്റ്റർ വഹിക്കുന്ന ടി.കെ.ബിവിൻ കുമാർ,സ്റ്റാഫ് സെക്രട്ടറി വി.ലേഖ എന്നിവർ സംസാരിച്ചു.