വെള്ളറട: റോഡുവക്കിൽ സ്ഥാപിച്ചിരുന്ന സി.പി.എം നേതാവിന്റെ സ്മാരകം പൊലീസ് നീക്കം ചെയ്തു. നെല്ലിശ്ശേരി നൂലിയം റോഡിൽ മുൻ കാട്ടാക്കട ഏരിയ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവും പനച്ചമൂട് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന എൻ. അഭിമന്യുവിന്റെ പേരിൽ സ്ഥാപിച്ച സ്മാരകമാണ് സി.പി.എം വെള്ളറട ഏരിയ കമ്മിറ്റിയുടെ പരാതിയെ തുടർന്ന് പൊലീസ് നീക്കം ചെയ്തത്. പാർട്ടിയുടെ അനുവാദമില്ലാതെ ഏതാനും ആളുകളാണ് സ്മാരം സ്ഥാപിച്ചതെന്നും പാർട്ടി സഖാവിന് ഉചിത സ്മാരകവും പൊതുജനങ്ങൾക്ക് ഉപയോഗപ്രഥമായ ലൈബ്രറിയും സഖാവിന്റെ പേരിൽ നിർമ്മിക്കുമെന്നും റോഡ് കൈയേറി സ്മാരകം നിർമ്മിക്കാൻ പാർട്ടി തീരുമാനമില്ലെന്നും സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ.ശശി പറഞ്ഞു.