
തിരുവനന്തപുരം: എല്ലാ കോൺഗ്രസുകാരും ഒറ്റക്കെട്ടാകണമെന്നാണ് ആഗ്രഹമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.മുരളീധരനും താനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നതിൽ സംശയമില്ലെന്നും ഇപ്പോൾ പാർട്ടിയിൽ വ്യക്തികളും നേതാക്കളും തമ്മിലുള്ള ഐക്യമാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
താനും ചെന്നിത്തലയുമായുള്ള ഇപ്പോഴത്തെ സൗഹൃദം പഴയ ഗ്രൂപ്പെന്ന നിലയിൽ കാണേണ്ടെന്നും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കമായി കണ്ടാൽ മതിയെന്നും കെ. മുരളീധരൻ പറഞ്ഞു. രമേശ് ചെന്നിത്തല രചിച്ച 'ഗാന്ധിഗ്രാമങ്ങളിലൂടെ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കാനെത്തിയതായിരുന്നു കെ. മുരളീധരൻ. പാർട്ടിയാണ് തനിക്ക് വലുതെന്നും ഒരു ഗ്രൂപ്പിലും താനില്ലെന്നും ശശി തരൂർ എം.പിയും പറഞ്ഞു.