
കാട്ടാക്കട: യുദ്ധം അവസാനിപ്പിക്കണമെന്നും,ഇന്ത്യാക്കാരായ വിദ്യാർത്ഥികളെ നാട്ടിലെത്തിയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രവാസി ഫെഡറേഷൻ കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ സദസ് സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ്.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.സെയ്ദ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ഫെഡറേഷൻ മണ്ഡലം സെക്രട്ടറി കാട്ടാക്കട സുരേഷ്,മണ്ഡലം സെക്രട്ടറിയേറ്റംഗം മുതിയാവിള സുരേഷ്,വലിയറത്തല രാജേഷ്, വിൻസ്റ്റൻ ലൂയീസ് തുടങ്ങിയവർ സംസാരിച്ചു.