v

തിരുവനന്തപുരം : കൊവിഡ് സാഹചര്യത്തിൽ പതിവ് പ്രതിരോധ വാക്‌സിനുകൾ എടുക്കാൻ കഴിയാതിരുന്നവർക്ക് നാളെ മുതൽ പ്രത്യേക മിഷൻ ആരംഭിക്കുന്നു. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഏഴ് ദിവസം വീതമുള്ള മൂന്ന് റൗണ്ടുകളിലായാണ് മിഷൻ. കൊവിഡ് കാലത്ത് ഭാഗികമായോ പൂർണ്ണമായോ പ്രതിരോധ വാക്‌സിൻ എടുക്കാൻ വിട്ടുപോയ കുട്ടികൾക്കും ഗർഭിണികൾക്കും കുത്തിവയ്പ്പ് നൽകുന്നതിനാണ് ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായ ദൗത്യം.

ബി.സി.ജി, ഒ.പി.വി, ഐ.പി.വി, പെന്റാവലന്റ്, റോട്ടാവൈറസ്, എം.ആർ, ഡി.പി.റ്റി, ടി.ഡി തുടങ്ങിയ വാക്‌സിനുകൾ ലഭിക്കാത്തവർക്ക് ഇത് ഉപയോഗപ്പെടുത്താം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ 9 ജില്ലകളിലാണ് യജ്ഞം.