ആര്യനാട്:ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് സിറ്റി റേഡിയൽ സർവീസും രണ്ട് സിറ്റി ഷട്ടിൽ സർവീസും ജി.സ്റ്റീഫൻ.എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുത‍ൻ,നേതാക്കളായ പുളിമൂട്ടിൽ ബി.രാജീവൻ,വേലായുധൻ,പുളിമൂട് സുനിൽ,ഷമീം പള്ളിവേട്ട,ആര്യനാട് എ.ടി.ഒ ടി.ആർ.ജോയ്‌മോൻ,വെള്ളനാട് എ.ടി.ഒ പി.ആർ.ഭദ്രൻ,ഡിപ്പോ ഇൻസ്പെക്ടർ ഇൻ ചാർജ് ഇ.ആർ.സജീവ്കുമാർ എന്നിവർ പങ്കെടുത്തു.ഉദ്ഘാടനത്തിനുശേഷം സിറ്റി റേഡിയൽ സർവീസ് ആര്യനാട് നിന്ന് കാപ്പുകാടിലേക്ക് യാത്രയായി.ദിവസവും രാവിലെ 7.45നാണ് കാപ്പുകാട് നിന്ന് കോവളത്തേക്ക് സിറ്റി റേഡിൽ സർവീസ്.രാവിലെ 7.35ന് മീനാങ്കൽ നിന്ന് തിരുവനന്തപുരത്തേക്കും 8.15ന് പറണ്ടോട് നിന്ന് മെഡിക്കൽ കോളജിലേക്കും ആണ് സിറ്റി ഷട്ടിൽ സർവീസുകൾ.