arrest

മലയിൻകീഴ് : വീടിനുമുന്നിൽ നിൽക്കുകയായിരുന്ന ഗൃഹനാഥനെ വെട്ടി പരിക്കേൽപ്പിച്ച വിളവൂർക്കൽ കുരിശുമുട്ടം ഗംഗോത്രിയിൽ വൈശാഖിനെ (20) മലയിൻകീഴ് പൊലീസ് പിടികൂടി.കുണ്ടമൺഭാഗം കടവിള ഉത്രാടത്തിൽ പത്മനാഭപിള്ളയ്ക്കാണ് (80)പരിക്കേറ്റത്.ഇന്നലെ രാവിലെ 11.30 മണിയ്ക്കാണ് സംഭവം. പത്മനാഭപിള്ളയുടെ ഭാര്യയും ചെറുമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.നിലവിളികേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും അക്രമി കടന്നുകളയാൻ ശ്രമിച്ചെങ്കിലും വിവരമറിഞ്ഞ് എത്തിയ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു.പദ്മനാഭപിള്ളയെ മെഡിക്കൽ കോളേജ് ആശപത്രിയിൽ പ്രവേശിപ്പിച്ചു.പദ്മനാഭപിള്ളയുടെ വീടിന്റെ എതിർവശത്താണ് നേരത്തെ വൈശാഖിന്റെ കുടുംബം താമസിച്ചിരുന്നത്. ലഹരിക്ക് അടിമയായ വൈശാഖ് ചികിത്സ തേടിയിരുന്നതായും സംഭവത്തിനുശേഷം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് വൈശാഖിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മലയിൻകീഴ് സി.ഐ.സൈജു അറിയിച്ചു.