
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഇക്കൊല്ലത്തെ എൻട്രൻസ് പരീക്ഷ (കീം) ജൂൺ 12ന് നടത്തുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഫിസിക്സ് ആൻഡ് കെമിസ്ട്രി ഒന്നാം പേപ്പർ 12ന് രാവിലെ 10 മുതൽ 12.30 വരെയും മാത്തമാറ്റിക്സ് രണ്ടാം പേപ്പർ അന്നേ ദിവസം ഉച്ചയ്ക്ക് 2.30 മുതൽ 5 വരെയുമാണ്.