ചേരപ്പള്ളി : ആര്യനാട് അയ്യൻകാലാമഠം ശ്രീ ഭഗവതി ക്ഷേത്രത്തിലെ കുംഭ കാർത്തിക ദേശീയ ഉത്സവത്തിന്റെ മൂന്നാം ഉത്സവദിവസമായ ഇന്ന് പുലർച്ചെ അഭിഷേകം,മലർനിവേദ്യം, മഹാഗണപതിഹോമം, വൈകിട്ട് ദീപാരാധന, 6.45ന് പ്രസാദ് ഉൗട്ട്, ഭഗവതിസേവ, തുലാഭാരം, ഉരുൾ, പൂമൂടൽ,സായാഹ്‌നഭക്ഷണം,ഗാനമേള എന്നിവ ഉണ്ടായിരിക്കുമെന്ന് ഉത്സവകമ്മിറ്റി കൺവീനർ കോട്ടയ്ക്കകം എസ്.ഷിജു അറിയിച്ചു.